< Back
Entertainment
മീ ടൂ വെളിപ്പെടുത്തല്‍ നടത്തി; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കി
Entertainment

മീ ടൂ വെളിപ്പെടുത്തല്‍ നടത്തി; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കി

Web Desk
|
18 Nov 2018 8:24 PM IST

96ലെ എല്ലാ പാട്ടുകളും പാടിയതും തൃഷ അവതരിപ്പിച്ച ജാനകിക്ക് ശബ്ധം നല്‍കിയതും ചിന്മയിയാണ്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയുമായ ചിന്മയിയെ ഡബ്ബിങ് സംഘടനയില്‍ നിന്നും പുറത്താക്കി. വൈരമുത്തിവിനെതിരെയുള്ള മീ ടു വെളിപ്പെടുത്തലിന് ശേഷമാണ് ചിന്മയിക്കെതിരെ സംഘടനയുടെ നടപടി. ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരി തെളിക്കുന്നത്. തന്നെ സംഘടനയില്‍ നിന്നും പുറത്താക്കുന്നതിന്‍റെ യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നും ചിന്മയി പറഞ്ഞു. രണ്ടുവര്‍ഷമായി സംഘടനയിലെ അംഗത്വ ഫീസ് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്ന് ചിന്മയി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.

96ലെ എല്ലാ പാട്ടുകളും പാടിയതും തൃഷ അവതരിപ്പിച്ച ജാനകിക്ക് ശബ്ധം നല്‍കിയതും ചിന്മയിയാണ്. സംഘടനയില്‍ നിന്നും പുറത്തായതോടെ ഡബ്ബിങ് ചെയ്യുന്നതില്‍ നിന്നും ചിന്മയിക്ക് വിലക്ക് ലഭിച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഡബ്ബിങ് യൂണിയന്‍ പ്രസിഡന്റ് രാധാ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ഇത് വലിയ കോളിളക്കമാണ് തമിഴ് സിനിമ ലോകത്തില്‍ സൃഷ്ടിച്ചത്.

Similar Posts