< Back
Entertainment

Entertainment
ഹോളിവുഡ് ഡംബോ ചിത്രത്തിന്‍റെ റിലീസ് അടുത്തവര്‍ഷം
|20 Nov 2018 9:52 AM IST
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഡംബോ.
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഡംബോ. അടുത്തവര്‍ഷമാണ് ചിത്രത്തിന്‍റെ റിലീസ്.
പറക്കാന്‍ കഴിവുള്ള ഒരു കുട്ടിയാന, അതാണ് ഡംബോ. ഡംബോയുടെ കഥയാണ് ഈ ചിത്രം. 1941ല്‍ ഡിസ്നി ഇതേ പേരില്‍ പുറത്തിറക്കിയ ചിത്രത്തിന്‍റെ റീമേക്കാണ് ഡംബോ.
ടിം ബര്‍ടണ്‍ ആണ് സംവിധാനം. കോളിന്‍ ഫാരെല്‍, മൈക്കല്‍ കീറ്റണ്‍, ഡാനി ഡെവിറ്റോ, ഇവ ഗ്രീന്‍ തുടങ്ങിവരാണ് അഭിനേതാക്കള്‍. അടുത്തവര്‍ഷം മാര്‍ച്ച് 29ന് ചിത്രമെത്തും.