< Back
Entertainment

Entertainment
അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലെന്ന് മോഹന്‍ലാല്‍
|20 Nov 2018 3:19 PM IST
അമ്മ ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും മോഹന്‍ലാല്‍ മീഡിയവണിനോട് പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് പ്രസക്തിയില്ലെന്ന് മോഹന്‍ലാല്‍. അമ്മ ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും മോഹന്‍ലാല്‍ മീഡിയവണിനോട് പറഞ്ഞു.
അബൂദബിയില്‍ ഡിസംബര്‍ 7ന് നടക്കുന്ന പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മള്‍ ഷോയുടെ പ്രചാരണാര്‍ത്ഥം ദുബൈയിലെത്തിയതായിരുന്നു മോഹന്‍ലാല്‍. ഷോയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയിലെ വിവാദങ്ങളെ കുറിച്ച് ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി. അമ്മ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. റിലീസിന് മുന്നേ ഒടിയന് കിട്ടുന്ന പിന്തുണയില്‍ സന്തോഷമെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.