< Back
Entertainment
എണ്‍പതുകാരനായി വിജയ് സേതുപതി;സീതാകാതിയുടെ ട്രയിലര്‍ കാണാം
Entertainment

എണ്‍പതുകാരനായി വിജയ് സേതുപതി;സീതാകാതിയുടെ ട്രയിലര്‍ കാണാം

Web Desk
|
21 Nov 2018 11:56 AM IST

വിജയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് സീതാകാതി. 

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം സീതാകാതിയുടെ ട്രയിലര്‍ പുറത്തിറങ്ങി. എണ്‍പതുകാരനായിട്ടാണ് ചിത്രത്തില്‍ വിജയ് വേഷമിടുന്നു. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിരുന്നു. വിജയുടെ ഇരുപത്തിയഞ്ചാമത് ചിത്രമാണ് സീതാകാതി. ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘നടുവിലെ കൊഞ്ചം പാക്കാത കാനം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലാജി തരണീതരന്‍. അര്‍ച്ചന, രമ്യ നമ്പീശന്‍, ജെ.മഹേന്ദ്രന്‍,പാര്‍വ്വതി നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പാഷന്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ഗോവിന്ദ് വസന്തയാണ് സംഗീതം.

ये भी पà¥�ें- 2018ല്‍ മാത്രം പുറത്തിറങ്ങിയത് ആറ് ചിത്രങ്ങള്‍, ഇനി വരാനുള്ളത് രണ്ട്: വിജയ് സേതുപതി തിരക്കിലാണ്

ये भी पà¥�ें- എഴുത്തിലും കൈ വച്ച് വിജയ് സേതുപതി; സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും 

Similar Posts