< Back
Entertainment
പ്രണയം നിറച്ച് ഷിബുവിലെ   ആദ്യ ഗാനം പുറത്ത് 
Entertainment

പ്രണയം നിറച്ച് ഷിബുവിലെ  ആദ്യ ഗാനം പുറത്ത് 

Web Desk
|
21 Nov 2018 8:28 PM IST

ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ എന്ന പേരിലാണ് ഷിബു സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്

ഗോവിന്ദ് പദ്മസൂര്യയെ നായകനാക്കി 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഷിബു സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനും അഞ്ചു കുര്യനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സച്ചിൻ വാര്യർ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച 'അലിയുകയായി' എന്ന ആദ്യഗാനം പ്രണയാതുരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ ദിലീപിന്റെ കടുത്ത ആരാധകന്റെ കഥ എന്ന പേരിലാണ് ഷിബു സിനിമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. തിയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ചെറുപ്പക്കാരനായാണ് ഷിബു പ്രേക്ഷകരിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാര്‍ത്തിക് രാമകൃഷ്ണന്‍, അഞ്ജു കുര്യന്‍, എെശ്വര്യ, ലുക്ക്മാന്‍ ലുക്കു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എഡിറ്റര്‍ നൌഫല്‍ അബ്ദുള്ള.

Related Tags :
Similar Posts