< Back
Entertainment

Entertainment
മലയാളത്തില്‍ അഭിനയിക്കുമോ? ജാന്‍വിയുടെ മറുപടിയിങ്ങനെ..
|22 Nov 2018 10:15 PM IST
അമ്മ ശ്രീദേവിയുമായി ഒരിക്കലും തന്നെ താരതമ്യം ചെയ്യരുതെന്ന് ജാന്‍വി
ശ്രീദേവിയുമായി തന്നെ ഒരിക്കലും താരതമ്യം ചെയ്യരുതെന്ന് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ അകാല വിയോഗത്തില്‍ നിന്ന് ഇപ്പോഴും കുടുംബം മോചിതരായിട്ടില്ലെന്ന് ഐ.എഫ്.എഫ്.ഐ വേദിയിലെത്തിയ ബോണി കപൂറും പറഞ്ഞു.
ഗോവ ചലച്ചിത്രമേളയില്‍ റൂമി ജഫ്റി മോഡറേറ്ററായെത്തിയ കോണ്‍വര്‍സേഷന്‍ വിത് ദി കപൂര്‍ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോണി കപൂറും ജാന്‍വി കപൂറും. അമ്മ ശ്രീദേവിയുമായി ഒരിക്കലും തന്നെ താരതമ്യം ചെയ്യരുത്. വളരെ അനായാസമാണ് അവരുടെ അഭിനയം. മലയാളത്തില്‍ എന്നഭിനയിക്കുമെന്ന ചോദ്യത്തിന് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ മാത്രം വളര്‍ന്നോയെന്ന് തനിക്കറിയില്ലെന്നായിരുന്നു ജാന്‍വിയുടെ മറുപടി
ശ്രീദേവിയെ കുറിച്ച് പറഞ്ഞപ്പോള്‍ ബോണി കപൂര്‍ വികാരാധീനനായി. ശ്രീദേവിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് സിനിമകളും പ്രദര്‍ശിപ്പിച്ചു.