< Back
Entertainment
മീ ടൂ കാമ്പെയിന്‍ പ്രശസ്തിക്ക് വേണ്ടിയെന്ന് ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍മാന്‍
Entertainment

മീ ടൂ കാമ്പെയിന്‍ പ്രശസ്തിക്ക് വേണ്ടിയെന്ന് ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍മാന്‍

Web Desk
|
22 Nov 2018 4:07 PM IST

ഈ കാമ്പെയിന്‍ കാലക്രമേണ മാഞ്ഞുപോകുമെന്ന് ഐ.എഫ്.എഫ്.ഐ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ വിനോദ് ഗണത്ര

മീ ടൂ കാമ്പെയിനെ പരിഹസിച്ച് ഐ.എഫ്.എഫ്.ഐ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ വിനോദ് ഗണത്ര. മീ ടൂ കാമ്പെയിന്‍ പ്രശസ്തി ലക്ഷ്യം വെച്ചുള്ളതാണ്. ഈ കാമ്പെയിന്‍ കാലക്രമേണ മാഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് എല്ലാ കാലത്തും നിലനില്‍ക്കുന്നതല്ല. ആധികാരികമായത് മാത്രമേ നിലനില്‍ക്കൂ. സത്യസന്ധമല്ലാത്തതെല്ലാം അപ്രത്യക്ഷമാകുമെന്നും ഗണത്ര പറഞ്ഞു.

ഹോളിവുഡില്‍ തുടങ്ങി ബോളിവുഡും കടന്ന് മലയാള സിനിമയില്‍ വരെ മീ ടൂ വെളിപ്പെടുത്തലുകളുണ്ടായി. തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ബോളിവുഡില്‍ മീ ടൂ വിവാദം ചൂടുപിടിച്ചത്. പിന്നാലെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ഇന്ത്യയിലെ വിവിധ സിനിമാ മേഖലകളില്‍ നിന്ന് വെളിപ്പെടുത്തലുണ്ടായി.

കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലും മീ ടൂവിനെതിരെ രംഗത്തെത്തിയിരുന്നു. മീ ടൂ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അതൊരു ഫാഷനായി കാണുകയാണെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയ്ക്ക് മീ ടൂ കാരണം യാതൊരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചൂഷണ രഹിത തൊഴിലിടത്തിനായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ പരാമര്‍ശം.

Similar Posts