< Back
Entertainment

Entertainment
സ്വര്‍ണം പൂശിയ ഐസ്ക്രീമുമായി ശില്‍പ ഷെട്ടി
|22 Nov 2018 10:50 AM IST
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ഹോങ്കോങ്ങിൽ എത്തിയപ്പോഴാണ് താരം സ്വർണ്ണം തൂവിയ ഐസ് ക്രീം കഴിച്ചത്.
വന്ന് വന്ന് ഭക്ഷണത്തില്‍ വരെ ഇപ്പോള്‍ സ്വര്‍ണമായി. സ്വർണം തൂവിയ ഐസ് ക്രീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ഹോങ്കോങ്ങിൽ എത്തിയപ്പോഴാണ് താരം സ്വർണ്ണം തൂവിയ ഐസ് ക്രീം കഴിച്ചത്. വില അല്പം കൂടുതലാണെങ്കിലും സംഗതി സൂപ്പറാണെന്നാണ് ശില്‍പയുടെ അഭിപ്രായം.

ഹോങ്കോങ്ങിലെ ഒരു റെസ്റ്റോറന്റിൽ ലഭിക്കുന്ന ഐസ് ക്രീം കഴിക്കുന്നതടക്കമുള്ള വീഡിയോ ശിൽപ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. 24 ക്യാരറ്റ് സ്വർണ്ണം തൂവിയ ഒരു കോൺ ഐസ് ക്രീമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്.
വാനില ഐസ് ക്രീം ആണെങ്കിലും കാണാനും കഴിക്കാനും ഇത് മനോഹരമാണെന്നും ഏകദേശം ആയിരം രൂപയാണ് ഇതിന്റെ വിലയെന്നും വീഡിയോയില്‍ പറയുന്നു.
