< Back
Entertainment

Entertainment
ഇവനാണ് അവന്‍, നയന്‍താരയുടെ കുട്ടി ആരാധകന്‍
|23 Nov 2018 12:23 PM IST
നയന്‍ താരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.
തെന്നിന്ത്യയുടെ ഇഷ്ടനായികയാണ് മലയാളി കൂടിയായ നയന്‍താര. ആരാധന മൂത്ത് നയന്‍സിനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുന്നതു പോലും. നയന്‍താരയുടെ ഒരു കുഞ്ഞ് ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജീവിതത്തിലല്ല,ഒരു ഷോര്‍ട്ട് ഫിലിമിലാണ് ഈ ആരാധനയുടെ കഥ പറയുന്നത്.

നയന്‍ താരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്. ‘നയന്‍താര, ഹാപ്പി ബര്‍ത്‌ഡേ ലേഡി സൂപ്പര്‍സ്റ്റാര്‍‘ എന്ന കുറിപ്പോടെയാണ് ഹ്രസ്വചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. റോളിങ് പീപ്പിള്‍ പ്രൊഡക്ഷനാണ് ഈ ഹ്രസ്വചിത്രത്തിനു പിന്നില്‍.
നയന്‍ താരയുടെ ചിത്രങ്ങള്‍ തന്റെ ബുക്കില്‍ ഒളിപ്പിക്കുന്ന ഒരു ബാലന്‍. ഒടുവില്‍ സ്‌കൂളിലെ സീനിയോഴ്‌സ് അവന്റെ ബുക്ക് കീറിക്കളയുന്നു. ഫഹദ് മുഹമ്മദ് എന്ന കുട്ടിയാണ് നായകന്‍. നിധിന്‍ ഭാസ്‌കര്‍ ആണ് സംവിധാനം.