< Back
Entertainment

Entertainment
ജഗതിയുടെ ഹിറ്റ് ഡയലോഗുകളുടെ ഡബ്സ്മാഷുമായി മകള്‍ പാര്‍വ്വതി
|23 Nov 2018 10:25 AM IST
പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഡബ്സ്മാഷുകളുടെ വീഡിയോ പങ്കുവെച്ചത്.
ജഗതി ശ്രീകുമാര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹിറ്റ് ഡയലോഗുകളുമായി മകള്‍ പാര്‍വ്വതി ഷോണിന്റെ ഡബ്സ്മാഷ്. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ ചിരി പടര്‍ത്തുന്ന ഡയലോഗുകളാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. പാര്‍വ്വതിക്കൊപ്പം നടിയും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിയുമുണ്ട്.
പാര്‍വതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ ഡബ്ബ്സ്മാഷുകളുടെ വീഡിയോ പങ്കുവെച്ചത്. സില്‍വര്‍ സ്‌ക്രീനില്‍ പപ്പയെ മിസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.