< Back
Entertainment

Entertainment
നാട്യ ശാസ്ത്രത്തില്‍ ഭരതമുനി എന്താ പറഞ്ഞിട്ടുള്ളത്..? പഴയ ഭാവങ്ങള്‍ വീണ്ടും കാഴ്ച വച്ച് ജഗതിയുടെ വീഡിയോ
|24 Nov 2018 6:59 PM IST
നടി നവ്യ നായര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്
ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ കുറവ് എന്താണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ജഗതി ശ്രീകുമാറിന്‍റെ വിടവാണെന്ന്. കാര്‍ അപകടത്തെ തുടര്‍ന്ന് കോമയിലായ ജഗതിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
തന്‍റെ മികച്ച ഹാസ്യ കഥാപാത്രങ്ങളിലൊന്നായ ഉദയനാണ് താരത്തിലെ പച്ചാളം ഭാസി സിനിമയില്‍ പങ്ക് വക്കുന്ന നവരസങ്ങളിലൂടെ താരം വീണ്ടും കടന്ന് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി നവ്യ നായര്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. ജഗതിയുടെ വസതിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ, മലയാള സിനിമ ആരാധകര്‍ക്ക് അദ്ദേഹം തിരിച്ച് വരും എന്ന പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്.