< Back
Entertainment
Entertainment
മൊഞ്ചത്തിയായി അനുശ്രീ; ഇതാ ഓട്ടര്‍ഷയിലെ ആ പ്രണയഗാനത്തിന്റെ വീഡിയോ
|26 Nov 2018 10:44 AM IST
ബി.ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
അനുശ്രീ നായികയാകുന്ന ഓട്ടര്‍ഷയിലെ പുതു ചെമ്പാ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ പുറത്തുവിട്ടു. അനുശ്രീയുടെയും രാഹുല്‍ മാധവിന്റെയും പ്രണയമാണ് ഗാനരംഗത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു.
സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.