< Back
Entertainment
ഗായിക ജാനകിയമ്മയെ കണ്ട് എസ്.  ജാനകി ദേവി; 96 ൽ നിന്നും വെട്ടി മാറ്റിയ ആ രംഗമിതാ
Entertainment

ഗായിക ജാനകിയമ്മയെ കണ്ട് എസ്. ജാനകി ദേവി; 96 ൽ നിന്നും വെട്ടി മാറ്റിയ ആ രംഗമിതാ

Web Desk
|
27 Nov 2018 10:12 PM IST

ഗായിക ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ്. ജാനകി ദേവിയുടെ രംഗങ്ങളോടെ 96 ലെ വെട്ടി മാറ്റിയ രംഗം പുറത്ത് വിട്ടു. 96 സിനിമയിലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപെട്ട ഗായികയായിരുന്നു എസ്. ജാനകി. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം. ശേഷം വർഷങ്ങൾക്കിപ്പുറമുള്ള കൂടി ചേരലിൽ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും ശേഷം സാക്ഷാൽ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ രംഗം ഉൾപ്പെടുത്താത്ത് നന്നായെന്ന പക്ഷമാണ് ഏറെയും. ഈ സന്ദർഭം സ്വാഭാവികമായ സിനിമയുടെ പ്രണയ ഒഴുക്കിന് തടസ്സമായേനു എന്നാണ് ഭൂരിപക്ഷ അഭിപ്രായം. എസ് ജാനകിയമ്മയുടെ ആരാധകർ നിരവധി പേർ ഇത് ഉൾപ്പെടുത്താത്തതിൽ അതേ സമയം പ്രതിഷേധത്തിലുമാണ്.

96 സിനിമ തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു. വിജയ് സേതുപതി തൃഷ ജോഡികളുടെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ.

96 ൽ നിന്നും വെട്ടി മാറ്റിയ ആ രംഗമിതാ

Similar Posts