< Back
Entertainment
ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’; ഫസ്റ്റ് ലുക്ക് കാണാം 
Entertainment

ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’; ഫസ്റ്റ് ലുക്ക് കാണാം 

Web Desk
|
27 Nov 2018 9:25 PM IST

ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേര് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉർവശിയാണ് ചിത്രത്തിൽ നായിക. ഹമീദ് എന്ന മകന്റെയും ഐഷ എന്ന ഉമ്മയുടെയും ആത്മ ബന്ധത്തിന്റെ കഥയാണ് എന്റെ ഉമ്മാന്റെ പേര്. നേരത്തെ അച്ചുവിന്റെ 'അമ്മ, മമ്മി ആൻഡ് മീ എന്നീ ചിത്രങ്ങളിലൂടെ അമ്മ വേഷം മികച്ചതായി ചെയ്ത് കൈയടി നേടിയതാണ് ഉർവശി.

ശരത് ആർ നാഥും ജോസ് സെബാസ്റ്റിയനും കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ. മാമുകോയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫും സി.ആർ സലീമും കൂടിയാണ് ചിത്രം നിർമിക്കുന്നത്. മഹേഷ് നാരയണൻ എഡിറ്റിങ്ങ് നിർവഹിക്കുന്നു. ജോർഡി പ്ലാനെൽ ക്ലോസെയാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം നിർവഹിക്കുന്നത്. ചിത്രം വരുന്ന ക്രിസ്മസിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

Similar Posts