< Back
Entertainment

Entertainment
ഇനിയില്ല, ഈ പുകയില പരസ്യം
|28 Nov 2018 11:47 AM IST
‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാവേണ്ടി വരുന്നത് എന്ത് കഷ്ടമാണ്...’ എന്ന് തുടങ്ങുന്ന പരസ്യം സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്.
2012ലെ പുകയില വിരുദ്ധ നിയമ ഭേദഗതി പ്രകാരം സിനിമക്ക് മുമ്പ് പുകയില വിരുദ്ധ പരസ്യങ്ങള്‍ പ്രദശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടിരുന്നു. അതിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഇന്ന് നാം കാണുന്ന രാഹുല്‍ ദ്രാവിഡിന്‍റെ 'നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാവേണ്ടി വരുന്നത് എന്ത് കഷ്ടമാണ്...' എന്ന് തുടങ്ങുന്ന പരസ്യം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ആ പരസ്യം തിയേറ്ററിലുണ്ടാവില്ല. സര്‍ക്കാര്‍ അത് എടുത്ത് കളഞ്ഞിരിക്കുകയാണ്.

പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്ത ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം നിര്‍ത്തലാക്കിയതിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് അഭിനയിച്ച പരസ്യം എത്തുന്നത്. പകരം ” സുനിത “, പുകയില നിങ്ങൾക്കുണ്ടാകുന്ന ദൂഷ്യങ്ങൾ എന്നി പരസ്യങ്ങൾ ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.
