< Back
Entertainment
ഇത്തവണയും ചിട്ടി വന്നത് വെറും കയ്യോടെ ആയിരുന്നില്ല..പക്ഷേ?
Entertainment

ഇത്തവണയും ചിട്ടി വന്നത് വെറും കയ്യോടെ ആയിരുന്നില്ല..പക്ഷേ?

റോഷിന്‍ രാഘവന്‍
|
29 Nov 2018 12:36 PM IST

തീർത്തും അവിശ്വസനീയമായ സന്ദർഭങ്ങളെ ആവിഷ്കരിച്ച് വെള്ളിത്തിരയിൽ മറ്റൊരു ലോകം തീർക്കുന്ന ഹോളിവുഡ് സ്കൈ ഫൈ ചിത്രങ്ങൾ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ...

തീർത്തും അവിശ്വസനീയമായ സന്ദർഭങ്ങളെ ആവിഷ്കരിച്ച് വെള്ളിത്തിരയിൽ മറ്റൊരു ലോകം തീർക്കുന്ന ഹോളിവുഡ് സ്കൈ ഫൈ ചിത്രങ്ങൾ എന്നും പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. സാങ്കേതികതയുടെ പിൻബലത്താൽ യാഥാർത്ഥ്യങ്ങളോട് കിട പിടിക്കുന്ന സങ്കല്‍ലങ്ങളുടെ ദൃശ്യ വിരുന്നായിരിക്കും ഇത്തരം സിനിമകൾ. ഇതു തന്നെയാണ് 2.0.

യന്തിരനിൽ പ്രൊഫസർ ബോറ നൽകിയ റെഡ് ചിപ്പ് കാരണം രാക്ഷസ രൂപമെടുത്ത് സർവ നാശത്തിനൊരുങ്ങിയ ചിട്ടി എന്ന റോബോട്ടിനെ സാഹസികമായി ഡോ. വസീഗരൻ മെരുക്കി. ഡിസ്മാന്റലിങ്ങിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് മ്യൂസിയത്തിൽ പ്രദർശന വസ്തുവാക്കുന്നു. 2.0 യുടെ തുടക്കം തന്നെ ചിട്ടി തിരിച്ച് വരുമോ ഇല്ലയോ എന്ന പ്രതീക്ഷ നൽകിക്കൊണ്ടാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ എല്ലാം കാണാതാവുകയും തുടർന്ന് ലോകത്തിന് ഭീഷണിയായി ഒരു 'നെഗറ്റീവ് എനർജി' രൂപപ്പെടുന്നതോടെ ചിട്ടി അവതാരമെടുത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം. ഹോളിവുഡ് വി.എഫ്.എക്സ്. സൂപ്പർസ്റ്റാർ രജനികാന്ത്, അക്ഷയ് കുമാർ എന്നിവരൊന്നിക്കുന്ന ചിത്രം. അങ്ങിനെ പല കാരണങ്ങളാണ് 2.0 എന്ന ഇന്ത്യൻ സ്കൈ ഫൈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പ്രതീക്ഷകളെ വർദ്ധിപ്പിക്കുന്നത്.

സാങ്കേതികതയുടെ ഉപയോഗവും സാധ്യതകളും തന്നെയാണ് 2.0വിലെ ഏറ്റവും മികച്ച ഘടകം. മുഴുനീളം 3D ക്യാമറയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയായ 2.0 മികച്ച ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു. നീരവ് ഷായുടെ ഫ്രെയിമുകളുടെ മനോഹാരിത 3D വിസ്മയത്തിന്റെ അകമ്പടിയോടെയെത്തിയപ്പോൾ വീണ്ടും സുന്ദരമായി. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും എ.ആർ റഹ്മാന്റെ പശ്ചാത്തല സംഗീതവും ലോകോത്തര നിലവാരം പുലർത്തിയതിനാൽ ശ്രാവ്യാനുഭവത്തിലും 2.0 ഒരു പടി മുന്നിൽ നിന്നു. ഇനി വി.എഫ്.എക്സിലേക്ക് വരാം. തീർത്തും ഹോളിവുഡ് സിനിമകളോട് മത്സരിക്കാവുന്ന ഗ്രാഫിക്സ് വർക്ക് തന്നെയാണ് 2.0. ക്ലൈമാക്സ് മാറ്റി നിർത്തിയാൽ വി.എഫ്.എക്സ് മികച്ചതായിരുന്നു.

എല്ലാ ശങ്കർ സിനിമകളെപ്പോലെത്തന്നെ റിസേർച്ച് വിഭാഗം വ്യക്തമായ വിഭവങ്ങൾ തെളിവുകളോടെ പ്രേക്ഷകന് മുന്നിൽ നിരത്തുന്നു. പുതിയ കാര്യങ്ങൾ കേൾക്കുമ്പോൾ പ്രേക്ഷകനുണ്ടാവുന്ന അകാംഷ സിനിമ കൈവിടുന്നില്ല. പലരും ശ്രദ്ധിക്കാതെ പോകുന്ന നിത്യ ജീവിത യാഥാർത്ഥ്യങ്ങളെ അസ്വാഭാവികതയുടെ മേമ്പൊടിയോടെ പറയാൻ ശങ്കർ ശ്രമിക്കുകയായിരുന്നു.

വ്യക്തമായി അടയാളപ്പെടുത്താൻ സാധിക്കുന്ന വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിൽ സാന്നിധ്യമറിയിക്കുന്നത്. ആയതിനാൽ അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നെങ്കിലും തിരക്കഥയിൽ അതിനുള്ള ഇടമില്ല. തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അക്ഷയ് കുമാറിന് വലിയ സംഭാവനകൾ ഒന്നും തന്നെ നൽകാനായില്ല. എമി ജാക്സന്റെ റോബോട്ട് കഥാപാത്രം അരോചകമായി. സൂപ്പർ സ്റ്റാറിനും തിളങ്ങാനായില്ല.

കഥക്ക് സിനിമയിൽ പ്രാധാന്യമില്ലാത്തതിനാൽ തിരക്കഥ ദുർബലമായിരുന്നു. അത് പലയിടത്തും സിനിമയെ പ്രതികൂലമായി ബാധിച്ചു. ഐ, അന്യൻ, ജെന്റിൽമെൻ, ഇന്ത്യൻ തുടങ്ങി ശങ്കർ സിനിമകളിലെ സ്ഥിരം തിരക്കഥ ശൈലി തന്നെയാണ് 2.0ലും. ഒരു വലിയ സാമൂഹിക പ്രശ്നത്തിൽ ബാധിക്കപ്പെട്ട വില്ലൻ അതിനെതിരെ തെറ്റായ രീതിയിൽ പ്രതികരിക്കുമ്പോൾ അതിനെ തടുത്ത് നിർത്തി അവസാനം നായകൻ പ്രതിവിധി വാക്കുകളിലൂടെ നൽകുന്ന സ്ഥിരം ശൈലി. ക്ലൈമാക്സ് വി.എഫ്.എക്സ്, 3.0യുടെ കടന്ന് വരവ് എന്നതെല്ലാം ആസ്വദിക്കാനായില്ല. സിനിമയുടെ പല ഭാഗങ്ങളിലും സംവിധായകന് പിഴച്ചോ എന്ന ചെറിയ സംശങ്ങൾ പ്രേക്ഷകന് നിലനിൽക്കുന്നു.

ഇനി ഒരു സംശയത്തിലേക്കാണ്. യന്തിരന്റെ തുടർച്ചയാണ് 2.0. 2030ൽ മ്യൂസിയത്തിൽ വച്ചിരിക്കുന്ന ചിട്ടിയെ കാണാനെത്തുന്ന ഒരു പറ്റം വിദ്യാർത്ഥികളിലൂടെയാണ് 2010ൽ യന്തിരൻ അവസാനിക്കുന്നത്. എന്നാൽ 2.0ൽ വസീഗരനും സ്ക്രീനിൽ വരാതെ സനയുമെല്ലാം വലിയ മാറ്റങ്ങളൊന്നും സംഭവിക്കാതെ പ്രത്യക്ഷപ്പെടുന്നു. അപ്പോൾ പറയുന്ന കഥ 2030ൽ അല്ല നടക്കുന്നത് എന്ന് സാരം. 2.0യുടെ അവസാനം ചിട്ടി ഡിസ്മാന്റിൽ ചെയ്യപ്പെടുന്നുമില്ല. അപ്പോൾ യന്തിരനിലെ അവസാന രംഗത്തിൽ മ്യൂസിയത്തിലെ ചില്ലുകൂട്ടിൽ എങ്ങിനെ ചിട്ടി വന്നു..? ഇതിന് വ്യക്തത വരുത്താനായി സംവിധായകന് ഇനിയുമൊരു ബിഗ് ബജറ്റ് സിനിമ ചെയ്യാനുള്ള സാധ്യതകളാണോ ഇത്? എന്നിരുന്നാലും അതെല്ലാം അരോചകമായാണ് അനുഭവപ്പെട്ടത്. മികച്ച ഒരു ദൃശ്യ-ശ്രാവ്യ അനുഭവമാണ് 2.0. പക്ഷെ, ഇന്ത്യൻ സിനിമയിൽ ഏറ്റവും ചെലവ് കൂടിയ ഒരു ചിത്രം അതിൽ മാത്രം ഒതുങ്ങി പോവരുതായിരുന്നു.

2.0 ന് വേണ്ടി പുതിയൊരു സൌണ്ട് ഫോര്‍മാറ്റ് തന്നെ വികസിപ്പിച്ചെടുത്തു: റസൂല്‍ പൂക്കുട്ടി

രണ്ട് വര്‍ഷം മുന്‍പ് ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് ശങ്കര്‍ പറയുമ്പോള്‍ അതിന് വേണ്ടി പുതിയൊരു ഫോര്‍മാറ്റ് സൌണ്ട് തന്നെ വേണ്ടി വരുമെന്ന് എനിക്ക് മനസിലായിരുന്നു. അതിന് ശേഷം ഞാനും ശങ്കറും നടത്തിയ ചര്‍ച്ച പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായി എസ്.ആര്‍.എല്‍ ഫോര്‍ ഡി (SRL 4D)എന്ന പുതിയ ഫോര്‍മാറ്റ് ഞങ്ങള്‍ സിനിമയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്തു. ഇ സിനിമയുടെ ശരിക്കുള്ള കഥക്ക് വേണ്ടിയാണ് ഇങ്ങിനെയൊരു സംരംഭം ചെയ്യേണ്ടി വന്നത്. ഇത് എക്സിസ്റ്റിംഗ് ഡോള്‍ബി അറ്റ്മോസ് സിംസ്റ്റത്തില്‍ നിന്നും പുറത്ത് എഴുതി ഉണ്ടാക്കിയ ഒരു സിംസ്റ്റമാണ്. പുതിയൊരു ശബ്ദാനുഭവം ആയിരിക്കും 2.0 പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

ये भी पà¥�ें- ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളില്‍

ये भी पà¥�ें- കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കണ്ണഞ്ചിക്കുന്ന വിഷ്വല്‍ ഇഫക്റ്റും; 2.0 ട്രെയിലറെത്തി‌

Similar Posts