< Back
Entertainment
വിരഹവും പ്രണയവും പെയ്ത് കേദാര്‍നാഥിലെ പാട്ട്
Entertainment

വിരഹവും പ്രണയവും പെയ്ത് കേദാര്‍നാഥിലെ പാട്ട്

Web Desk
|
29 Nov 2018 10:27 AM IST

ജാന്‍ നിസാര്‍ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗാണ്

സുഷാന്ത് സിങും സാറാ അലിഖാനും ഒന്നിക്കുന്ന പ്രണയചിത്രം കേദാര്‍നാഥിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. ജാന്‍ നിസാര്‍ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗാണ്.

മുസ്ലിം യുവാവായ മന്‍സൂറും ഹിന്ദു യുവതിയായ മുക്കുവും തമ്മിലുള്ള പ്രണയവും ഉത്തരാഖണ്ഡ് പ്രളയവുമാണ് കേദാര്‍നാഥിന്റെ പ്രമേയം. അഭിഷേക് കപൂറാണ് സംവിധാനം. കപൂറും കനിക ദില്ലനും ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 7ന് പ്രദര്‍ശനത്തിനെത്തും.

ये भी पà¥�ें- ‘കേദാര്‍നാഥ്’ നിരോധിക്കണമെന്ന് ബി.ജെ.പി

Similar Posts