< Back
Entertainment
2.0യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍
Entertainment

2.0യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍

Web Desk
|
1 Dec 2018 11:31 AM IST

മൊബൈല്‍ ഫോണിന്റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വന്‍ ബജറ്റിലൊരുക്കിയിട്ടുള്ള ഈ ചിത്രം പല കാര്യങ്ങള്‍ കൊണ്ടും ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ 2.0 ന്റെ പുതിയ കണക്ക് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് പുറത്ത് വിട്ടിരിക്കുകയാണ്.

മൊബൈല്‍ ഫോണിന്റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. പറവകള്‍ ഇല്ലാതായാല്‍ മനുഷ്യരും ഇല്ലാതാകുമെന്ന് ചിത്രം പറയുന്നു. മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു. ഇതിനായി ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്ക് വാങ്ങി. ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. അതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും മുത്തുരാജ് പറഞ്ഞു.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. അക്ഷയ്കുമാര്‍, എമി ജാക്സണ്‍ എന്നിവര്‍ക്കൊപ്പം മലയാളി താരം കലാഭവന്‍ ഷാജോണും അഭിനയിച്ചിരുന്നു. . 450 കോടി മുതല്‍ മുടക്കി എടുത്ത ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമ കൂടിയാണ്.

ये भी पà¥�ें- 2.0 യിൽ അക്ഷയ് കുമാർ അഭിനയിച്ച ആ യഥാർത്ഥ കഥാപാത്രം ആരാണ്?

ये भी पà¥�ें- ആവേശപ്പൂരം തീര്‍ത്ത് 2.0 എത്തി; റിലീസ് ആഘോഷമാക്കി ആരാധകര്‍

Related Tags :
Similar Posts