< Back
Entertainment
‘ആ മാസ്മരിക പ്രകടനം തിയറ്ററില്‍ തന്നെ കാണും’; പേരന്‍പിനെക്കുറിച്ച് മോഹന്‍ലാല്‍
Entertainment

‘ആ മാസ്മരിക പ്രകടനം തിയറ്ററില്‍ തന്നെ കാണും’; പേരന്‍പിനെക്കുറിച്ച് മോഹന്‍ലാല്‍

Web Desk
|
1 Dec 2018 10:55 AM IST

പേരന്‍പ് തിയറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത്. 

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പ്. ഇടവേളക്ക് ശേഷം പഴയ മമ്മൂട്ടിയെ തിരിച്ചുകിട്ടി എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് വിമര്‍ശകര്‍ പോലും പറയുന്നത്. അത്ര തകര്‍പ്പനായിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോള്‍ പേരന്‍പിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. പേരന്‍പ് തിയറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത്. ആ മാസ്മരിക പ്രകടനം തിയ്യേറ്ററില്‍ നിന്ന് തന്നെ കാണണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ പറഞ്ഞത്.

സ്‌പാസ്റ്റിക്‌ പരാലിസിസ്‌ എന്ന ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തങ്കമീന്‍കള്‍, കട്രത് തമിഴ്,തരമണി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മിയിപ്പിച്ച റാം ആണ് പേരന്‍പിന്റെ സംവിധാനം. തങ്കമീന്‍കളിലെ ബാലതാരമായ സാധനയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. അഞ്ജലി, മലയാളി താരം അഞ്ജലി അമീര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ये भी पà¥�ें- ഹൃദയം കീഴടക്കി പേരന്‍പ്; ഗോവ അന്താരാഷ്ട്ര മേളയില്‍ നാളെ വീണ്ടും പ്രദര്‍ശനം 

ये भी पà¥�ें- അമുദന്‍റെ പാപ്പ; പേരന്‍പ് പുതിയ ടീസര്‍ കാണാം

ये भी पà¥�ें- അമ്പരപ്പിച്ച് മമ്മൂട്ടി; കയ്യടി നേടി പേരന്‍പ് ടീസര്‍

Similar Posts