< Back
Entertainment

Entertainment
മധുബാല തിരിച്ചുവരുന്നു; കാതല്‍ റോജയായല്ല, വില്ലത്തിയായി ട്രെയിലര്‍ കാണാം
|2 Dec 2018 1:22 PM IST
അരയ്ക്ക് താഴെ തളര്‍ന്ന രാഷ്ട്രീയ നേതാവായാണ് മധുബാലയെത്തുന്നത്
ഒരിടവേളയ്ക്ക് ശേഷം റോജ നായിക മധുബാല തിരിച്ചു വരുന്നു. ബോബി സിംഹ നായകനാകുന്ന അഗ്നിദേവില്‍ വില്ലത്തിയായാണ് മധുബാലയുടെ തിരിച്ചുവരവ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
അരയ്ക്ക് താഴെ തളര്‍ന്ന രാഷ്ട്രീയ നേതാവായാണ് മധുബാലയെത്തുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ട്രെയിലറില്‍ നെഗറ്റീവ് റോളില്‍ അസാമാന്യ അഭിനയമാണ് മധുബാല കാഴ്ചവെച്ചിരിക്കുന്നത്. രമ്യ നമ്പീശനും ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥയാണ് ചിത്രമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജയലളിതയുടെ ജീവിതവുമായി അഗ്നിദേവിന് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പോള്‍രാജ് പറഞ്ഞു.