< Back
Entertainment
തമിഴകം തഴഞ്ഞപ്പോള്‍ ചിന്മയി റഹ്മാന്‍റെ സംഗീതത്തിനൊപ്പം  മലയാളത്തിലേക്ക് 
Entertainment

തമിഴകം തഴഞ്ഞപ്പോള്‍ ചിന്മയി റഹ്മാന്‍റെ സംഗീതത്തിനൊപ്പം മലയാളത്തിലേക്ക് 

Web Desk
|
2 Dec 2018 12:44 PM IST

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലാണ് ചിന്മയി പാടുന്നത്

മീ ടൂ വെളിപ്പെടുത്തലിന് ശേഷം തമിഴ് സിനിമാരംഗത്ത് അവസരങ്ങള്‍ നഷ്ടമായ ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി മലയാളത്തില്‍ പാടുന്നു. അതും എ.ആര്‍ റഹ്മാന്‍റെ സംഗീതത്തിനൊപ്പം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലാണ് ചിന്മയി പാടുന്നത്. റഹ്മാനും ചിന്മയിയും ഇക്കാര്യം സ്ഥിരീകരിച്ചു.

യോദ്ധ എന്ന സിനിമയ്ക്ക് ശേഷം റഹ്മാന്‍ മലയാളത്തിലെത്തുന്നത് ആടുജീവിതത്തിലൂടെയാണ്. 26 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം മലയാളത്തില്‍ സംഗീത സംവിധാനം ചെയ്യുന്നത്. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഒരു ദൈവം തന്ത പൂവേ' ഉള്‍പ്പെടെ നിരവധി പാട്ടുകള്‍ റഹ്മാന്‍റെ സംഗീതസംവിധാനത്തില്‍ ചിന്മയി ആലപിച്ചിട്ടുണ്ട്.

അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട 96 എന്ന സിനിമയിലെ 'കാതലേ' എന്ന് തുടങ്ങുന്ന ഗാനവും പാടിയത് ചിന്മയിയാണ്. ഈ സിനിമയില്‍ തൃഷയ്ക്ക് ശബ്ദം കൊടുത്തതും ചിന്മയിയാണ്.

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ ഡബ്ബിങ് അസോസിയേഷനില്‍ നിന്ന് ചിന്മയിയെ പുറത്താക്കിയിരുന്നു. മാസത്തില്‍ 10 മുതല്‍ 15 പാട്ടുകള്‍ വരെ പാടിയിരുന്ന തനിക്ക് തമിഴില്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ചിന്മയി വെളിപ്പെടുത്തുകയുണ്ടായി. ഇതിനകം കരാറില്‍ ഏര്‍പ്പെട്ട രണ്ട് സിനിമകളുടെ ഡബ്ബിങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചിന്മയി പറഞ്ഞു.

ये भी पà¥�ें- “തുറന്നുപറഞ്ഞാല്‍ ഇതാണ് സംഭവിക്കുക”; മീ ടൂ വെളിപ്പെടുത്തലിന് ശേഷം ജീവിതം മാറിയെന്ന് ചിന്മയി

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് ചിന്മയിക്ക് അവസരങ്ങള്‍ ഇല്ലാതായത്. കൂടെയുള്ളവരെ പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രം നില്‍ക്കാന്‍ പറഞ്ഞ സംഘാടകര്‍ വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാന്‍ പറഞ്ഞു. 'സഹകരിക്കണം' എന്നായിരുന്നു ആവശ്യം. എന്തിന് സഹകരിക്കണം എന്ന് തിരിച്ചുചോദിച്ചു. അവരുടെ ആവശ്യം നിരാകരിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളുടെ കരിയര്‍ ഇതോടെ തീരും എന്നായിരുന്നു ഭീഷണിയെന്നും ചിന്മയി വെളിപ്പെടുത്തുകയുണ്ടായി.

ये भी पà¥�ें- മീ ടൂ വെളിപ്പെടുത്തല്‍ നടത്തി; ചിന്മയിയെ സംഘടനയില്‍ നിന്നും പുറത്താക്കി

Similar Posts