< Back
Entertainment
ഒരു ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ തന്നെ ബാധിക്കാറേയില്ലെന്ന് അപര്‍ണ്ണ ബാലമുരളി
Entertainment

ഒരു ചിത്രത്തിന്റെ വിജയ പരാജയങ്ങള്‍ തന്നെ ബാധിക്കാറേയില്ലെന്ന് അപര്‍ണ്ണ ബാലമുരളി

Web Desk
|
3 Dec 2018 12:35 PM IST

സണ്‍ഡേ ഹോളിഡേയിലെ അനു എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമാണ്.

താന്‍ ഭാഗമായ ചിത്രങ്ങളുടെ വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറെയില്ലെന്ന് യുവനടി അപര്‍ണ്ണ ബാലമുരളി. എന്നാല്‍ ചിത്രത്തിലെ തന്റെ അഭിനയത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും അതനുസരിച്ച് മാറ്റം വരുത്താറുണ്ടെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ്ണ പറഞ്ഞു.

സണ്‍ഡേ ഹോളിഡേയിലെ അനു എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ ചെയ്ത ഒരു കഥാപാത്രം സംതൃപ്തി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ പരാജയം എന്നെ നിരാശപ്പെടുത്താറില്ല. എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനൊത്ത പ്രകടനം കാഴ്ച വയ്ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.

കരിയറില്‍ ഒരുപാട് ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. എല്ലാവരും കരുതുന്നത് ഒരു പുരുഷനെ അടിക്കുന്നതാണ് തന്റേടമെന്നാണ്. അത്തരത്തിലുള്ള ഒരു പാട് തിരക്കഥകള്‍ എന്നെ തേടി വന്നിട്ടുണ്ട്. ശരിക്കും എനിക്ക് റൊമാന്റിക് റോളുകള്‍ ചെയ്യാനാണ് ഇഷ്ടം. റൊമാന്റിക് വേഷങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍.

നൃത്തം എന്റെ പാഷനാണ്. റോളുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ ശരിക്കും സെലക്ടീവാണ്. ബി.ടെക് റിലീസ് ചെയ്ത് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അള്ള് രാമേന്ദ്രന്‍ ചെയ്തത്. ഒരു സിനിമയിലേക്ക് ജോയിന്‍ ചെയ്യുമ്പോള്‍ ആ ടീമിനും എന്റെ കഥാപാത്രത്തിനും പ്രധാന്യം കൊടുക്കാറുണ്ട്..അപര്‍ണ്ണ പറഞ്ഞു.

Similar Posts