< Back
Entertainment

Entertainment
‘മെമ്മറി കാർഡ് പുറത്ത് വിട്ടാൽ സ്വകാര്യതയെ ബാധിക്കും’ ദിലീപിന്റെ വാദങ്ങൾ എതിർത്ത് സുപ്രീംകോടതി
|3 Dec 2018 12:53 PM IST
ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ഹേമന്ത് ഗുപ്‌ത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ്..
ദിലീപിന്റെ വാദങ്ങൾ എതിർത്ത് സുപ്രീംകോടതി. മെമ്മറി കാർഡ് ഒരു രേഖയല്ലെന്നും സെൻസിറ്റിവ് വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അത് പുറത്ത് വിട്ടാൽ സ്വകാര്യതയെ ബാധിക്കും. ഇക്കാര്യം ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്നും കോടതി അറിയിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മെമ്മറി കാര്‍ഡിന്റെ പകർപ്പ് നല്‍കണമെന്നാവശ്യപ്പെട്ട്, ദിലീപ് നല്‍കിയ പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ഹേമന്ത് ഗുപ്‌ത എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ദിലീപിനായി ഹാജരാകുന്നത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.