< Back
Entertainment
കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധി: മീ ടൂവില്‍ നിലപാടുമായി ദുല്‍ഖര്‍ സല്‍മാന്‍
Entertainment

കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധി: മീ ടൂവില്‍ നിലപാടുമായി ദുല്‍ഖര്‍ സല്‍മാന്‍

ഫസീഹ് മുഹമ്മദ്
|
4 Dec 2018 6:45 PM IST

മലയാളത്തിന് പുറമെ ആകര്‍ഷ് കുരാനെയുടെ കര്‍വാനിലൂടെ ദുല്‍ഖര്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു

തനുശ്രീ ദത്ത തുടക്കം കുറിച്ച മീ ടു മൂവ്മെന്‍റ് കുറച്ചൊന്നുമല്ല ഇന്ത്യന്‍ സിനിമ രംഗത്തെ പിടിച്ചുലച്ചത്. കൂട്ടായ അവബോധമാണ് ഇതിനെല്ലാം യഥാര്‍ത്ഥ പ്രതിവിധിയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവബോധവും കൂട്ടായ അവബോധവും സംഭവിക്കുന്നുണ്ട്.

സാമൂഹ്യ മാധ്യമങ്ങളും ഇന്‍റര്‍നെറ്റുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. അമേരിക്കയിലും മറ്റ് പല സ്ഥലങ്ങളിലും ചിതറിക്കിടന്നിരുന്ന മീ ടൂ എന്ന വിപ്ലവം ഇന്ന് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. അത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ദുല്‍ഖര്‍ വ്യക്തമാക്കി. മലയാളത്തിന് പുറമെ ആകര്‍ഷ് കുരാനെയുടെ കര്‍വാനിലൂടെ ദുല്‍ഖര്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബോളിവുഡ് സെറ്റുകളിലെ മികച്ച അനുഭവങ്ങളും ദുല്‍ഖര്‍ പങ്ക് വച്ചു.

Similar Posts