< Back
Entertainment
മമ്മൂക്കയും ലാലേട്ടനും ജയറാമിന് വേണ്ടി ഒന്നിച്ചപ്പോള്‍; വീഡിയോ കാണാം 
Entertainment

മമ്മൂക്കയും ലാലേട്ടനും ജയറാമിന് വേണ്ടി ഒന്നിച്ചപ്പോള്‍; വീഡിയോ കാണാം 

Web Desk
|
4 Dec 2018 9:56 AM IST

ജയറാം നായകനാകുന്ന ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പൂജക്ക് വേണ്ടിയാണ് പ്രിയതാരങ്ങള്‍ ഒന്നിച്ചത്.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തിരയില്‍ ഒന്നിക്കുന്നതു പോലെ തന്നെ ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്നതാണ് ഇരുവരും ഒരു വേദിയില്‍ ഒരുമിക്കുന്നതും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു വേദിയും ഈ അപൂര്‍വ താരസംഗമത്തിന് വേദിയായി. ജയറാം നായകനാകുന്ന ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പൂജക്ക് വേണ്ടിയാണ് പ്രിയതാരങ്ങള്‍ ഒന്നിച്ചത്. സംവിധായകന്‍ ജോഷി, നിര്‍മ്മാതാവ് എം.രഞ്ജിത്, നടന്‍മാരായ ബാബുരാജ്,വിജയരാഘവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

താന്‍ സിനിമയിലെത്തുന്നതിന് മുന്‍പ് സിനിമയിലെത്തിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും ഇരുവരും തന്നെ ഒരു അനുജനെ പോലെയാണ് കണക്കാക്കുന്നതെന്നും ജയറാം പറഞ്ഞു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ മുത്തച്ഛനായിട്ടാണ് ജയറാമെത്തുന്നത്. ഷാനി ഖാദറിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിനായുള്ള മേക്ക് ഓവറിലാണ് താരമിപ്പോൾ. ചിത്രത്തിനായി തടി കൂടിയും താടി വളർത്തിയുമൊക്കെയാണ് ജയറാം തയാറെടുക്കുന്നത്.

#Grandfather Mohanlal Media Mammootty Honey Rose Mohanlal - Lalatten

Posted by Sarath Ks on Monday, December 3, 2018

ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് താരങ്ങള്‍. കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

Similar Posts