< Back
Entertainment

Entertainment
കലിപ്പ് ലുക്കില്‍ കാക്കിയണിഞ്ഞ് രണ്‍വീര്‍; സിംബയുടെ ട്രയിലര്‍ കാണാം
|4 Dec 2018 10:22 AM IST
എ.സി.പി ശങ്കരം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
രണ്‍വീര്‍ സിംഗ് പൊലീസ് വേഷത്തിലെത്തുന്ന സിംബയുടെ ട്രയിലര്‍ പുറത്തിറങ്ങി. വിവാഹത്തിന് ശേഷം രണ്‍വീറിന്റെതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് സിംബ. എ.സി.പി ശങ്കരം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാറാ അലിഖാനാണ് നായിക.
സോനു സൂദ്, വ്രജേഷ് ഹിര്‍ജി, അശുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രോഹിത് ഷെട്ടിയാണ് സംവിധാനം. കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി, ഹിരൂ യാഷ് ജോഹര്‍, അപൂര്‍ന്ന മേത്ത എന്നിവര്‍ ചേര്‍ന്നാണ് സിംബ നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 28ന് തിയറ്ററുകളിലെത്തും.

2015 ല്‍ ഇറങ്ങിയ ടെമ്പര്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് സിംബ. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
