< Back
Entertainment
പൊലീസിനൊപ്പം സെല്‍ഫി, പിന്നെ സിനിമയിലേക്ക്; അല്‍ക്കുവിനെ സിനിമയിലെടുത്തത് ഇങ്ങനെ!
Entertainment

പൊലീസിനൊപ്പം സെല്‍ഫി, പിന്നെ സിനിമയിലേക്ക്; അല്‍ക്കുവിനെ സിനിമയിലെടുത്തത് ഇങ്ങനെ!

Web Desk
|
6 Dec 2018 5:00 PM IST

ഒരൊറ്റ സെല്‍ഫിയിലൂടെ സിനിമയിലെത്തിയവനാണ് അല്‍ക്കു, അത് വെറുമൊരു സെല്‍ഫിയല്ലായിരുന്നു, പൊലീസിനൊപ്പമുള്ള ആ ഒന്നൊന്നര സെല്‍ഫി അല്‍ക്കുവിന് നേടികൊടുത്തത് ആരും കൊതിക്കുന്ന സിനിമയിലേക്കുള്ള അവസരമായിരുന്നു. അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് അൽകുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തുകയായിരുന്നു. ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷ നേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായത്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയാണ് അൽകു അഭിനയിക്കാനിരിക്കുന്ന അടുത്ത ചിത്രം. രണ്ട് ചിത്രങ്ങളിലും രസകരമായ വേഷങ്ങളിലാണ് അൽകു എത്തുന്നത്. ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷനിലെ രസകരമായ സീനിലൂടെ നേരത്തെ അൽകു ട്രോളന്മാർക്കിടയിൽ ഹിറ്റാണ്.

അൽകു തന്നെ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിക്കുന്നുണ്ട്

ഓട്ടോ ഓടിച്ചു നടന്ന എന്നെ പിടിച്ചു ഓട്ടോറിക്ഷ എന്ന സിനിമയിൽ അഭിനയിപ്പിച്ച സംവിധായകന്‍ സുജിത് വാസുദേവ് സാറിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു
കൂട്ടത്തിൽ ഈ മൂവിയുടെ തിരക്കഥാകൃത്ത് സാർ ജയരാജ് മിത്ര ഞാൻ നന്ദി രേഖപ്പെടുത്തുന്നു
പിന്നെ ഈ മൂവിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ എസ് അജിത് ചേട്ടനും സഫീര്‍ ഇക്കാക്കും
തീർത്താൽ തീരാത്ത നന്ദി ഞാൻ രേഖപ്പെടുത്തുന്നു
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും സ്പെഷ്യൽ സ്പെഷ്യൽ നന്ദി രേഖപ്പെടുത്തുന്നു

Related Tags :
Similar Posts