< Back
Entertainment

Entertainment
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍
|6 Dec 2018 2:17 PM IST
ആര്‍.എ കാര്‍ത്തിക് തമിഴിലൊരുക്കുന്ന ചിത്രമാണ് ‘വാന്‍’
ദുല്‍ഖര്‍ സല്‍മാന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം വാനില്‍ നായികയായി കല്യാണി പ്രിയദര്‍ശനും. മൂന്ന് നായികമാരിലൊരാളായിട്ടാണ് കല്യാണി എത്തുന്നത്. ഡി.ക്യൂവിനൊപ്പം കര്‍വാനില്‍ വേഷമിട്ട ക്രിതിയാണ് മറ്റൊരു നായിക. ആര്‍.എ കാര്‍ത്തിക് തമിഴിലൊരുക്കുന്ന ചിത്രമാണ് വാന്‍.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ദീന ദയാലനാണ് സംഗീതം. കെന്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെല്‍വ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഡ് മൂവിഗണത്തില്‍ പെടുന്നതാണ് ചിത്രം.

‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കല്യാണിയുടെ ആദ്യ തമിഴ് സിനിമയാണ് വാന്‍. ഇരുമുഖന്‍, ഹിന്ദി ചിത്രം കൃഷ് 3 എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് കല്യാണി.