
കേരള മുഖ്യനായി ഹരീഷ് പേരടി; ജനാധിപന്‍ ടീസര്‍ കാണാം
|ഹരീഷ് പേരടിയുടെ ശക്തമായ പൊളിറ്റിക്കല്‍ ത്രില്ലര്‍ ജനാധിപന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഹരീഷ് പേരടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് ജനാധിപനില്‍ വരുന്നത്. ആദ്യമായാണ് ഹരീഷ് പേരടി നായക വേഷത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ കണ്ണൂർ വിശ്വനായാണ് ഹരീഷ് പേരടി ചിത്രത്തിലെത്തുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ വേഷം ചെയ്യുന്നത് മാലാ പാര്‍വ്വതിയാണ്. വിനുമോഹന്‍, സുനില്‍ സുഗധ, തനൂജ കാര്‍ത്തിക്, അനില്‍ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയവരും ‘ജനാധിപനി’ൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ദേവി എന്റര്‍റൈന്‍മെന്റ്സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷ് ആണ് ‘ജനാധിപന്‍’ നിര്‍മ്മിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ‘ജിമിക്കി കമ്മൽ’ എന്ന ഹിറ്റ് ഗാനത്തിനു ശേഷം അനിൽ പനച്ചൂരാനും വിനീത് ശ്രീനിവാസനും ‘ജനാധിപനി’ലൂടെ വീണ്ടും ഒന്നിക്കുന്നു. എട്ടു വര്‍ഷത്തോളം അനില്‍-ബാബു സംവിധായക കൂട്ടുകെട്ടിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് സംവിധായകന്‍ തന്‍സീര്‍.
തന്‍സീര്‍ മുഹമ്മദ് ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രം 2019 ജനുവരി 10ന് റിലീസ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപത്തോട് സാമ്യമുള്ളതാണ് ജനാധിപന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.