< Back
Entertainment

Entertainment
മലയാള സിനിമയോട് ഏറെ താൽപര്യമുണ്ടെന്ന് ഷാരൂഖ് ഖാൻ
|7 Dec 2018 9:16 AM IST
പ്രിയദർശനും മമ്മുട്ടിയും മോഹൻ ലാലുമൊക്കെ ഉൾപ്പെടുന്ന മലയാള സിനിമയെ കുറിച്ച് വലിയ മതിപ്പാണ് നടൻ ഷാരൂഖ് ഖാന്
ചുരുങ്ങിയ ബജറ്റില്‍ കലാമേന്‍മയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന മലയാളത്തോട് ഏറെ താല്‍പര്യമുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തന്റെ പുതിയ ചിത്രമായ 'സീറോ'യുടെ ച്രാരണാര്‍ഥം ദുബൈയില്‍ എത്തിയ ഷാരൂഖ് ഖാന്‍ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിയദര്‍ശനും മമ്മുട്ടിയും മോഹന്‍ ലാലുമൊക്കെ ഉള്‍പ്പെടുന്ന മലയാള സിനിമയെ കുറിച്ച് വലിയ മതിപ്പാണ് നടന്‍ ഷാരൂഖ് ഖാന്.
മലയാളം അറിയില്ലെങ്കില്‍ തന്നെയും അവസരം കിട്ടിയാല്‍ ഒരു കൈ നോക്കാനും ഖാന്‍ റെഡിയാണ്. ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ അപാകതയില്ലെന്നാണ് ഖാന്റെ അഭിപ്രായം. കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന 'സീറോ' ഈ മാസമാണ് പ്രദര്‍ശനത്തിനൊത്തുന്നത്.