< Back
Entertainment
ഐ.എഫ്.എഫ്.കെയിലും കയ്യടി നേടി എവരിബഡി നോസ്
Entertainment

ഐ.എഫ്.എഫ്.കെയിലും കയ്യടി നേടി എവരിബഡി നോസ്

Web Desk
|
8 Dec 2018 7:34 AM IST

കാനില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയ ശേഷമാണ് അസ്ഹര്‍ ഫര്‍ഹാദിയുടെ ചിത്രം ഐ.എഫ്.എഫ്.കെയില്‍ എത്തിയത്.

ഐ.എഫ്.എഫ്.കെയിലെ ഉദ്ഘാടന ചിത്രം എവരിബഡി നോസിന് വലിയ പ്രേക്ഷക സാന്നിധ്യം. കാനില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയ ശേഷമാണ് അസ്ഹര്‍ ഫര്‍ഹാദിയുടെ ചിത്രം ഐ.എഫ്.എഫ്.കെയില്‍ എത്തിയത്. കാനില്‍ ഉദ്ഘാടന ചിത്രമായ എവരിബഡി നോസിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയായിരുന്നു ചിത്രത്തിന്റേത്.

നിശാഗന്ധിയിലെ നിറഞ്ഞ സദസിന് മുന്നിലായിരുന്നു 2009ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൌട്ട് എല്ലിയിലൂടെ മലയാളിക്ക് പ്രിയങ്കരനായ അസ്ഹര്‍ ചിത്രത്തിന്റെ പ്രദര്‍ശനം. വിദേശാ ഭാഷാ ഇനത്തില്‍ ഓസ്കര്‍ നേടിയ ദ സെയില്‍സ്മാന് ശേഷം ഫര്‍ഹാദിയൊരുക്കിയ ചിത്രമാണ് എവരിബഡി നോസ്.

സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്പെയിനിലെത്തുന്ന ലോറയുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊട്ടുപോവുകയാണ്. പണമാണ് അവരുടെ ആവശ്യം.

ലോറയും ദൈവം സഹായിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഭര്‍ത്താവും സഹായത്തിനെത്തുന്ന മുന്‍ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. തിയറ്റര്‍ വിട്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് ചിത്രത്തെ കുറിച്ച് പറയാനുള്ളത് മികച്ച പ്രതികരണം. ജാവിയര്‍ ബാര്‍ദേം, പെനലോപ്പെ ക്രൂസ്,റിക്കാര്‍ഡോ ഡാരിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Similar Posts