< Back
Entertainment
രാക്ഷസനില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത,സംവിധായകന്‍ ഒളിപ്പിച്ചു വച്ച രഹസ്യങ്ങള്‍
Entertainment

രാക്ഷസനില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത,സംവിധായകന്‍ ഒളിപ്പിച്ചു വച്ച രഹസ്യങ്ങള്‍

Web Desk
|
8 Dec 2018 10:46 AM IST

സിനിമയിലെ ഓരോ ഷോട്ടുകളിലും സംവിധായകന്‍ ഒളിപ്പിച്ച അതിസൂക്ഷ്മത വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്

തമിഴകത്തെന്ന പോലെ കേരളത്തിലും സംസാരവിഷയമായ ചിത്രമായിരുന്നു രാക്ഷസന്‍. സൂപ്പര്‍താര നായകനും വലിയ താരങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി പ്രമേയ മികവ് കൊണ്ടും പുതുമയാര്‍ന്ന അവതരണം കൊണ്ടും രാക്ഷസന്‍ കയ്യടി നേടി. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ഓരോ രംഗവും ചിത്രം കണ്ടവരുടെ മനസില്‍ കയറിപ്പറ്റും. എന്നാല്‍ പ്രേക്ഷകര്‍ ചിത്രത്തില്‍ ശ്രദ്ധിക്കാത്ത കാര്യങ്ങളുമുണ്ടെന്ന് കാണിച്ചു തരികയാണ് കഴിഞ്ഞ ദിവസം രാക്ഷസന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ.

സിനിമയിലെ ഓരോ ഷോട്ടുകളിലും സംവിധായകന്‍ ഒളിപ്പിച്ച അതിസൂക്ഷ്മത വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങി അതിസൂക്ഷ്മായ കാര്യങ്ങൾ എങ്ങനെയാണ് സംവിധായകൻ ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. സാധാരണ സിനിമയിൽ എന്തെങ്കിലുമൊക്കെ ചെറിയ അബന്ധങ്ങൾ സംഭവിക്കാം. എന്നാൽ ഈ ചിത്രത്തെ കീറി മുറിച്ച് പരിശോധിച്ചിട്ടും അത്തരത്തിൽ ഒരു ചെറിയ പാളിച്ച പോലും കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

റാം കുമാറാണ് രാക്ഷസന്റെ സംവിധാനം. വിഷ്ണു വിശാലാണ് നായകന്‍. അമലാ പോള്‍, രാധാ രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ये भी पà¥�ें- രാക്ഷസന്‍ ഹിറ്റായി ഓടുമ്പോള്‍ നായകന് വിവാഹമോചനം

Similar Posts