< Back
Entertainment
Entertainment
പുതിയ ലുക്കില്‍ ഇമ്രാന്‍ ഹാഷ്മി; ചീറ്റ് ഇന്ത്യ ട്രയിലര്‍ കാണാം
|13 Dec 2018 9:47 AM IST
വിദ്യാഭ്യാസ രംഗത്തെ ചതിയും അഴിമതിയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ‘ചീറ്റ് ഇന്ത്യ’യുടെ ട്രയിലര്‍ പുറത്തിറങ്ങി. വിദ്യാഭ്യാസ രംഗത്തെ ചതിയും അഴിമതിയുമാണ് ചിത്രത്തിന്റെ പ്രമേയം. പരീക്ഷ പേപ്പറുകളും അഡ്മിഷന്‍ കാര്‍ഡുകളും നോട്ടുകളുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഇമ്രാന്‍ ഹാഷ്മിയുടെ മുഖമാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കായി നേരത്തെ പുറത്തുവിട്ടത്. ഇമ്രാന്‍ ഹാഷ്മിയുടെ ഈ ലുക്കും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
തന്റെ സിനിമാ ജീവിതത്തിലെ ഏറെ വിത്യസ്തമായ കഥാപാത്രത്തെയാണ് ‘ചീറ്റ് ഇന്ത്യ’യില്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഹാഷ്മി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗമിക് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം .ശ്രയാ ധന്വന്തരിയാണ് നായിക അടുത്തവര്‍ഷം ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും.