< Back
Entertainment
എലി ജൂണിലെത്തിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവറുമായി രജിഷ  
Entertainment

എലി ജൂണിലെത്തിയപ്പോള്‍; ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവറുമായി രജിഷ  

Web Desk
|
14 Dec 2018 5:22 PM IST

ഖാലിദ് റഹ്‌മാന്റെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയൻ ആറ് ഗെറ്റ് അപ്പുകളിലാണ് ജൂൺ സിനിമയില്‍ വരുന്നത്. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിൽ ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് രജിഷ വിജയൻ അഭിനയിച്ചിരിക്കുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ കാണിക്കുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂൺ എന്നും വിജയ് ബാബു പറയുന്നു. കഥാപാത്രമാവാൻ രജിഷ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. ചിത്രത്തിന് വേണ്ടി ഒൻപത് കിലോ കുറക്കുക മാത്രമല്ല രജിഷ ചെയ്തത് അതിന് കൂടെ തന്നെ ഏറ്റവും ഭംഗിയുള്ള മുടി മുറിക്കുക തന്നെ ചെയ്തുവെന്ന് വിജയ് ബാബു പറയുന്നു. റിവേഴ്‌സ് രീതിയിലാണ് ചിത്രം ചിത്രീകരിച്ചെതെന്നും വിജയ് പറഞ്ഞു.

ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് ജൂണിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Similar Posts