< Back
Entertainment
‘ഒടിയന്‍ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞു’; ശ്രീകുമാര്‍ മേനോന്‍
Entertainment

‘ഒടിയന്‍ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞു’; ശ്രീകുമാര്‍ മേനോന്‍

Web Desk
|
14 Dec 2018 6:55 PM IST

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്നും അതിനായി പ്രത്യേക പത്തംഗ സൈബര്‍ പ്രൊട്ടക്ഷന്‍ ടീമിനെ റിലീസിന് മുന്‍പേയുണ്ടാക്കിയിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തമിഴ് എം.വി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചെന്നൈയിലെ കോടതിയെ സമീപിച്ചെന്നും വ്യാജ പതിപ്പ് വരികയാണെങ്കില്‍ തടയാനുള്ള വെബ്സൈറ്റുകള്‍ ആദ്യമേ തടയാന്‍ അനുമതി ലഭിച്ചിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ഇതേസമയം, മലയാളികള്‍ കാത്തിരുന്ന ഒടിയന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിനെ വകവയ്‌ക്കാതെയാണ് ഒടിയന്റെ റിലീസ് നടത്തിയത്. എന്നാൽ, ചിത്രത്തിനെതിരെ മോശം പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഒടിയന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Posts