< Back
Entertainment
പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്
Entertainment

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്

Web Desk
|
16 Dec 2018 11:26 AM IST

ശ്രീദേവി ബംഗ്ലാവ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം

ഒരൊറ്റ ഗാനരംഗം കൊണ്ട് ആഗോളതലത്തില്‍ പ്രശസ്തയായ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം ലണ്ടനിലാണ് ചിത്രീകരിക്കുന്നത്.

70 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് മാമ്പുള്ളിയാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം ചെയ്യുന്നത്. സിനിമയിലെ നായകന്‍ ആരെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന സിനിമ റിലീസാകുന്നതിന് മുന്‍പേ പ്രിയ താരമായി മാറിയിരുന്നു. മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ആദ്യ ചിത്രം റിലീസ് ആകും മുന്‍പ് തന്നെയാണ് ബോളിവുഡ് ചിത്രം പ്രിയയെ തേടിയെത്തിയത്.

Similar Posts