< Back
Entertainment
വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചു; സ്‌റ്റൈല്‍ മന്നനെതിരെ സോഷ്യല്‍ മീഡിയ 
Entertainment

വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചു; സ്‌റ്റൈല്‍ മന്നനെതിരെ സോഷ്യല്‍ മീഡിയ 

Web Desk
|
17 Dec 2018 12:44 PM IST

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്.

വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് സ്‌റ്റൈല്‍ മന്നൻ രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമർശനം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തിയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

എന്നാല്‍ സംഭവം വിവാദമായിട്ടും രജനീകാന്തിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സിനിമക്കാര്‍ പൊതുവെ വീട്ടുജോലിക്കാരോട് പെരുമാറുന്നത് മോശമായിട്ടാണെന്ന് മുംബൈയില്‍ നിന്നുള്ള രജനീകാന്തിന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

Related Tags :
Similar Posts