< Back
Entertainment

Entertainment
ഇഷ്ക്ക് തീര്‍ക്കാന്‍ ഷെയിന്‍ നിഗം
|17 Dec 2018 9:27 PM IST
ഇ ഫോർ എന്റർടെയിൻമെന്റും എ.വി.എ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം ഇഷ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹറാണ്. ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. രതീഷ് രവി തിരക്കഥയും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കും.
ഈ വർഷം ഷെയ്‌ന്‍ നിഗത്തിന്റെതായി പുറത്തിറങ്ങിയ ഏക ചിത്രം ബി.അജിത്കുമാർ സംവിധാനം ചെയ്ത ഈടയാണ്. ദിലീഷ് പോത്തന്റെ കുമ്പളങ്ങി നെറ്റിസില്‍ ചെറിയ വേഷത്തില്‍ ഷെയിന്‍ വരുന്നുണ്ട്. ആദ്യ ചിത്രമായ കിസ്മത്തിന് ശേഷം C/O സൈറ ബാനു, പറവ തുടങ്ങിയ ചിത്രങ്ങളിൽ ഷെയിന്‍ വേഷമിട്ടിട്ടുണ്ട്.