
പുക വലിക്കുന്ന സന്യാസിനിയായി ഹന്‍സിക; ‘മഹാ’ വിവാദത്തില്‍
|പോസ്റ്റര്‍ സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് പി.എം.കെയുടെ ജാനകി രാമനാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹന്‍സിക മോത്വാനിയുടെ പുതിയ സിനിമ മഹാ റിലീസിന് മുന്‍പേ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററാണ് പ്രശ്നമായിരിക്കുന്നത്. ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ടു പോസ്റ്ററുകളില്‍ ഒന്നില്‍ സന്യാസി വേഷത്തിലിരുന്ന് പുക വലിക്കുന്ന ഹന്‍സികയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.

പോസ്റ്റര്‍ സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് പി.എം.കെയുടെ ജാനകി രാമനാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ നായികയ്ക്കും സംവിധായകനുമെതിരെ കര്‍ശന നടപടികളെടുക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, വിഷയത്തിനെതിരെ വളരെ കൂളായാണ് ഹന്‍സിക പ്രതികരിച്ചത്. 'ഇതൊക്കെ വെറും സിമ്പിള്‍. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളെപ്പോലെ ഞാനും അതിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്.' -ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'മഹാ'. പോസ്റ്റര്‍ വിവാദമായതോടെ പ്രതികരണവുമായി ജമീലും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ എന്നാ നിലയില്‍ വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നായിരുന്നു ജമീലിന്റെ പ്രതികരണം. ആരുടെയും മനോ വികാരങ്ങളെയോ മതത്തേയോ അധിക്ഷേപിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലാപരമായി നോക്കിക്കാണേണ്ടവയില്‍ മതം കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഹന്‍സിക മുന്‍പ് അവതരിപ്പിച്ചിട്ടുള്ള റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് മഹായിലേത്. താരത്തിന്റെ 51-ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹായ്ക്കുണ്ട്.
