
വിവാദങ്ങള്‍ക്കവസാനം മണികര്‍ണിക ട്രെയിലര്‍ പുറത്തിറങ്ങി
|വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനം മണികര്‍ണിക സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മണികര്‍ണിക: ദി ക്വീന്‍ ഒാഫ് ഝാന്‍സി എന്ന് പേരിട്ട സിനിമ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത പെൺപോരാളി ഝാൻസി റാണിയുടെ ജീവിത കഥയാണ് പറയുന്നത്. ഏറെ വിവാദങ്ങളിലൂടെയാണ് ചിത്രം ഇതു വരെ മുന്നോട്ട് പോയത്. മണികര്‍ണിക സിനിമയുടം ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ സംവിധായകന്‍ ചിത്രീകരണത്തിന് മുമ്പ് പിന്മാറിയതും സര്‍വ ബ്രാഹ്മണ മഹാസഭയുടെ ഭീഷണിയാലും വലിയ ശ്രദ്ധ നേടിയ ചിത്രമാണ് മണികര്‍ണിക. ചിത്രത്തില്‍ ഝാന്‍സി റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏജന്റുമായിട്ടുള്ള പ്രണയ രംഗങ്ങളാണ് സര്‍വ ബ്രാഹ്മണ മഹാസഭയെ ചൊടിപ്പിച്ചത്.
ये à¤à¥€ पà¥�ें- ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ
രാധാകൃഷ്ണ ജഗർലാമുടിയും കങ്കണാ റനൗട്ടും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ.വി. വിജേന്ദ്ര പ്രസാദ്, ഭാഗ് മിൽഖാ ഭാഗ് എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ പ്രസൂൺ ജോഷി എന്നിവരുടേതാണ് തിരക്കഥ. ശങ്കർ എസാൻ ലോയി കൂട്ടുകെട്ടിന്‍റേതാണ് സംഗീതം. 2019 ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുക.