< Back
Entertainment
മറ്റൊരു താരപുത്രന്‍ കൂടി സിനിമയിലേക്ക്; റിയാസ് ഖാന്റെ മകന്‍ നായകനാകുന്നു
Entertainment

മറ്റൊരു താരപുത്രന്‍ കൂടി സിനിമയിലേക്ക്; റിയാസ് ഖാന്റെ മകന്‍ നായകനാകുന്നു

Web Desk
|
18 Dec 2018 11:08 AM IST

രത്‌ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് ഷരീഖ് നായകനാകുന്നത്. 

മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. റിയാസ് ഖാന്‍- ഉമ റിയാസ് ഖാന്‍ താരദമ്പതികളുടെ മകന്‍ ഷരീഖ് ഹസന്‍ ആണ് പിതാവിന്റെ വഴിയെ സിനിമയിലെത്തുന്നത്.

രത്‌ന ലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് ഷരീഖ് നായകനാകുന്നത്. അര്‍ച്ചന രവിയാണ് ചിത്രത്തിലെ നായിക. ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഷരീഖ് ഹസൻ പ്രശസ്തനായത്. മുൻപ് മോഡലിങ്ങ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഷരീഖ്.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് നാടുവിടുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. യുവതിയെ ഒരു അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകൻ വ്യക്തമാക്കി. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ഉഗ്രമെന്നും സംവിധായകന്‍ കൂട്ടിച്ചേ‍ര്‍ത്തു.

Similar Posts