< Back
Entertainment
‘ഈ പടത്തിലും ‘ഉമ്മ’ ഉണ്ട് !; പുതിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ടൊവിനോ 
Entertainment

‘ഈ പടത്തിലും ‘ഉമ്മ’ ഉണ്ട് !; പുതിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ടൊവിനോ 

Web Desk
|
18 Dec 2018 10:11 AM IST

അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ ഉളളതിന്റെ പേരില്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു.

നീണ്ട നാളുകള്‍ക്ക് ശേഷം തന്റെ സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തില്‍ യുവതാരം ടൊവിനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ ഉളളതിന്റെ പേരില്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു. ക്രിസ്മസ് ചിത്രമായ എന്റെ ഉമ്മാന്റെ പേരിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ കാര്യം താരം ഫേസ്ബുക്കിലുടെയാണ് പങ്കുവെച്ചത്. ഡിസംബര്‍ 21 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഉര്‍വ്വശിയാണ് ചിത്രത്തില്‍ ടൊവിനോയുടെ ഉമ്മയായി എത്തുന്നത്. സിദ്ധിഖ്, ഹരീഷ് കണാരന്‍ എന്നിവയാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോസ് സെബാസ്റ്റ്യനാണ് സംവിധാനം. തിരക്കഥ,സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ശരത് ആര്‍.നാഥാണ്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'U' സര്‍ട്ടിഫിക്കറ്റ് !! ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ 'ചുംബനം' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' അല്ല , 'അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ !!

ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ !!! അപ്പൊ ഡേറ്റ് മറക്കണ്ട , ഡിസംബര്‍ 21 !

അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ 'U' സർട്ടിഫിക്കറ്റ് !! 😋 ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ 'ചുംബനം'...

Posted by Tovino Thomas on Monday, December 17, 2018

ये भी पà¥�ें- ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’; ഫസ്റ്റ് ലുക്ക് കാണാം 

ये भी पà¥�ें- ഉമ്മയും മോനും ഇനി വെള്ളിത്തിരയില്‍; എന്റെ ഉമ്മാന്റെ പേരിന്റെ ചിത്രീകരണം പൂര്‍ത്തിയായി 

Similar Posts