< Back
Entertainment
ധനുഷും ടോവിനോയും നേര്‍ക്കുനേര്‍; മാരി 2 നാളെയെത്തും
Entertainment

ധനുഷും ടോവിനോയും നേര്‍ക്കുനേര്‍; മാരി 2 നാളെയെത്തും

Web Desk
|
20 Dec 2018 1:22 PM IST

ബീജ എന്ന കഥാപാത്രവുമായാണ് മാരി 2വിൽ ടൊവിനോ എത്തുന്നത്

ധനുഷ് നായകനായ മാരി 2 നാളെ തീയറ്ററുകളിലേക്ക്. നീട്ടി വളർത്തിയ മുടിയുമായി ത്രസിപ്പിക്കുന്ന ഗെറ്റപ്പിൽ മലയാളി താരം ടൊവിനോ തോമസ് വില്ലനായി എത്തുന്ന ചിത്രം, മാരി ഒന്നിനെ പോലെ തന്നെ ആക്ഷൻ വിരുന്നൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ബീജ എന്ന കഥാപാത്രവുമായാണ് മാരി 2വിൽ ടൊവിനോ എത്തുന്നത്. വളരെ വത്യസ്തതയുള്ള വില്ലൻ കഥാപാത്രമാണ് മാരി 2വിലേത് എന്ന് പറഞ്ഞ ടൊവിനോ, ധനുഷിന്റെ അഭിനയ മികവ് അത്ഭുതപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. വളരെ മനോഹരമായി ആക്ഷൻ രംഗങ്ങൾ കെെകാര്യം ചെയ്തിട്ടുള്ള ധനുഷ് ഇന്ത്യയിലെ തന്നെ മുൻനിര താരമാണെന്നും ടൊവിനോ പറയുന്നു.

മാരിയുടെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ ബാലാജി മോഹൻ എത്തിയിരിക്കുന്നത്. ഗായകന്‍ വിജയ് യേശുദാസായിരുന്നു ആദ്യ ഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സായ് പല്ലവിയെ കൂടാതെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബോ ശങ്കർ വിനോദ്, കൃഷ്ണ, അജയ് ഘോഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമായുണ്ട്. യുവാന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ധനുഷ് ആണ്.

Similar Posts