< Back
Entertainment
പ്രജേഷ് സെന്‍ ഇനി ബോളിവുഡിലേക്ക്; റോക്കറ്റ്റിയില്‍ കോ ഡയറക്ടറായി ചുമതലയേറ്റു 
Entertainment

പ്രജേഷ് സെന്‍ ഇനി ബോളിവുഡിലേക്ക്; റോക്കറ്റ്റിയില്‍ കോ ഡയറക്ടറായി ചുമതലയേറ്റു 

Web Desk
|
20 Dec 2018 6:34 PM IST

ക്യാപ്റ്റന്‍ എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. അതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകനായി മാധ്യമത്തില്‍ ജോലി ചെയ്യുക കൂടി ചെയ്തിരുന്നു. നമ്പി നാരായണന്റെ കേസും വസ്തുതകളും കൃതൃമായി വാര്‍ത്തകളായും ആത്മകഥയിലൂടെയും ഏറ്റവുമൊടുവില്‍ ഡോക്യുമെന്റെറിയായും പ്രജേഷ് സെന്‍ കേരളസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി. സത്യന്റെ യഥാര്‍ത്ഥ കഥ പ്രേക്ഷകരിലേക്ക് ദ്യശ്യഭംഗിയോടെ എത്തിച്ച പ്രജേഷ് സെന്‍ ഇനി ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ്.

ये भी पà¥�ें- നമ്പി നാരായണനായി ആർ. മാധവൻ; റോക്കറ്റ്റി ടീസർ കാണാം

നമ്പി നാരായണനായി ആർ.മാധവൻ വേഷമിടുന്ന റോക്കറ്റ്റി എന്ന ബോളിവുഡ് ചിത്രത്തിലേക്ക് കോ ഡയറക്ടറായിട്ടാണ് പ്രജേഷിന്റെ അരങ്ങേറ്റം. നമ്പി നാരായണൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നമ്പി നാരായണൻ തന്നെ എഴുതിയ 'Ready to Fire: How India & I survived the ISRO spy case’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസില്‍ തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പി നാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. തുടർന്ന് 1994 നവംബർ 30ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കസ്റ്റഡിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും നിരപരാധിയാണെന്നും വിധിച്ച സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു.

Similar Posts