< Back
Entertainment
‘സീറോ പരാജയപ്പെട്ടാല്‍ പിന്നെ ഞാനുണ്ടാകില്ല’
Entertainment

‘സീറോ പരാജയപ്പെട്ടാല്‍ പിന്നെ ഞാനുണ്ടാകില്ല’

Web Desk
|
20 Dec 2018 12:24 PM IST

അനുഷ്കയും കത്രീനയും നായികമാരായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാൻ, കാജോൾ, റാണി മുഖർജി, ദീപിക പദുക്കോൺ, എന്നീ വമ്പൻ താര നിര അതിഥി വേഷത്തിൽ എത്തുന്നുണ്ട്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ‘സീറോ’. കിംഗ് ഖാൻ തികച്ചും വേറിട്ട ഗെറ്റപ്പിൽ, കുള്ളൻ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും, പാട്ടുകളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിൽ, ഇനി ഒരു തിരിച്ചു വരവ് ഉണ്ടായിരിക്കില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ചിത്രം വിജയിച്ചില്ലെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരണം എന്ന ചോദ്യത്തിനു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള താരത്തിന്റെ മറുപടി. തന്റെ കഴിവിൽ വിശ്വാസമുണ്ട് എങ്കിൽമാത്രം താൻ തിരിച്ചുവരവ് നടത്തിയേക്കാം. ഇല്ലെങ്കിൽ ഒരുപക്ഷേ അത് പ്രയാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാനൊപ്പം അനുഷ്കയും കത്രീനയും നായികമാരായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാൻ, കാജോൾ, റാണി മുഖർജി, ദീപിക പദുക്കോൺ, എന്നീ വമ്പൻ താര നിര അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഹിമാൻഷു ശർമ എഴുതി ആനന്ദ് എൽ റായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. അജയ്-അതുൽ ആണ് സംഗീതം. ചിത്രം നാളെ റിലീസിനെത്തും.

Similar Posts