< Back
Entertainment
‘എന്റെ അച്ഛനെ തിരികെ തന്നതിന് നന്ദി, പ്രാര്‍ഥനക്ക് ഫലം കണ്ടതിന് ദൈവത്തോടും നന്ദി’; വിനീത് ശ്രീനിവാസന്‍ 
Entertainment

‘എന്റെ അച്ഛനെ തിരികെ തന്നതിന് നന്ദി, പ്രാര്‍ഥനക്ക് ഫലം കണ്ടതിന് ദൈവത്തോടും നന്ദി’; വിനീത് ശ്രീനിവാസന്‍ 

Web Desk
|
23 Dec 2018 8:13 AM IST

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് മികച്ച് അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശ്രീനിവാസന്റെ മകനും സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍. ചിത്രം വന്‍ വിജയമായതിന്റെ സന്തോഷവും വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചു.

'എന്റെ അച്ഛനില്‍ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്ത് കൊണ്ടുവന്നതിന് സത്യന്‍ അങ്കിളിന് നന്ദി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജായി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാന്‍ പ്രകാശന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടതിന് ദൈവത്തോട് നന്ദി പറയുന്നു'- വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കോംമ്പോയെ എക്കാലത്തെയും ഹിറ്റ് കൂട്ട്കെട്ടായാണ് മലയാളി അടയാളപ്പെടുത്തിയിട്ടുള്ളത്. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, സന്ദേശം, തലയണമന്ത്രം, വരവേല്‍പ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്നിങ്ങനെ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയാണ് ഈ കൂട്ട്കെട്ടില്‍ പിറന്ന അവസാന ചിത്രം.

ഫഹദ് ഫാസിലാണ് ഞാന്‍ പ്രകാശനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് ശേഷം ഫഹദും, സത്യന്‍ അന്തിക്കാട് ഒന്നിച്ച കൂടിയാണിത്.

Similar Posts