< Back
Entertainment
പ്രിയതമന്റെ വഴിയെ ഗൗതമിയും; സംവിധായികയുടെ കുപ്പായമണിഞ്ഞ് താരം
Entertainment

പ്രിയതമന്റെ വഴിയെ ഗൗതമിയും; സംവിധായികയുടെ കുപ്പായമണിഞ്ഞ് താരം

Web Desk
|
24 Dec 2018 11:35 AM IST

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നായികയാണ് ഗൗതമി നായര്‍. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഗുഡ് ബൈ പറഞ്ഞ താരം ഒരിടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. നായികയായിട്ടല്ല, ഇത്തവണ സംവിധായിക ആയിട്ടാണ് ഗൗതമിയുടെ രണ്ടാം വരവ്.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുര്‍ഗ കൃഷ്ണയാണ് നായിക. കെ.എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ ഗൌതമി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

The start of something new. More details soon ❤❤ Keep us in your prayers ! Thankyou for all thé lové always !!

Posted by Gauthami Nair on Sunday, December 23, 2018
Similar Posts