< Back
Entertainment
നടന്‍ അബൂസലീമിന്റെ മാതാവ് അന്തരിച്ചു
Entertainment

നടന്‍ അബൂസലീമിന്റെ മാതാവ് അന്തരിച്ചു

Web Desk
|
26 Dec 2018 1:48 PM IST

നടന്‍ അബൂസലീമിന്റെ മാതാവ് കല്ലായി ഫാത്തിമ അന്തരിച്ചു. 90 വയസ്സായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് 4.30ന് കൽപറ്റ റാട്ടക്കൊല്ലി മസ്ജിദിൽ വെച്ച് നടക്കും.

വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള അബുസലീം 1978ല്‍ പുറത്തിറങ്ങിയ രാജന്‍ പറഞ്ഞ കഥ സിനിമയിലൂടെയാണ് വെള്ളിതിരയിലെത്തുന്നത്. പൊലീസ് ഓഫീസറായി 2012 വരെ ജോലി ചെയ്ത അബുസലീം പിന്നീട് വിരമിച്ച് സിനിമയില്‍ സജീവമാവുകയായിരുന്നു.

Related Tags :
Similar Posts