< Back
Entertainment
2019ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇവയാണ്..
Entertainment

2019ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇവയാണ്..

Web Desk
|
26 Dec 2018 12:06 PM IST

2019ലെത്തുന്ന ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് ഗ്ലാസ്. മലയാളിയായ മനോജ് നൈറ്റ് ശ്യാമളനാണ് ചിത്രം സംവിധാനം ചെയ്തത്.

2018 വിട പറയാനൊരുങ്ങുകയാണ്. 2019 പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഈ വർഷം ഒരുപാട് ഹോളിവുഡ് ചിത്രങ്ങളെത്തി. അടുത്ത വർഷം ഏതൊക്കെ ചിത്രങ്ങൾക്ക് വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതെന്ന് നോക്കാം.

2019ലെത്തുന്ന ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് ഗ്ലാസ്. ജനുവരി 18ന് എത്തുന്ന ചിത്രം വലിയ താരനിരയുമായാണ് വരുന്നത്. മലയാളിയായ മനോജ് നൈറ്റ് ശ്യാമളനാണ് ചിത്രം സംവിധാനം ചെയ്തത്.

മാർവൽ പരമ്പരയിലെ കാപ്റ്റൻ മാർവൽ ആണ് അടുത്തതായി എത്തുന്ന ഒരു ബിഗ് ബജറ്റ് ചിത്രം. മാർച്ച് എട്ടിനാണ് കാപ്റ്റൻ മാർവലിന്റെ റിലീസ്. ഡിസി കോമിക്സിലെ വണ്ടർവുമണിനെ പോലെ ഒരു ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബ്രൈ ലാർസൻ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

ഹെൽ ബോയ് ശ്രേണിയിലെ മൂന്നാം ചിത്രമായ ഹെൽ ബോയ് ആണ് അടുത്ത വർഷം ആകാംക്ഷ നിറക്കുന്ന മറ്റൊരു ചിത്രം. ഏപ്രിൽ 12ന് പുറത്തിറങ്ങുന്ന ചിത്രം ഒരുക്കുന്നത് നീൽ മാർഷൽ ആണ്. ഡേവിഡ് ഹാർബർ കേന്ദ്രകഥാപാത്രമാകുന്നു. അവഞ്ചേഴ്സ് എൻഡ് ഗെയിം ആണ് 2019ൽ പുറത്തിറങ്ങുന്ന മറ്റൊരു സൂപ്പർ ഹീറോ ചിത്രം. ഏപ്രിൽ 26നാണ് സിനിമയുടെ റിലീസ്. ഗോഡ്സില്ല ശ്രേണിയിലെ ഗോഡ്സില്ല കിങ് ഓഫ് ദ മോൺസ്റ്റേഴ്സും അടുത്ത വർഷം ഉണ്ട്. മെയ് 31നാകും സിനിമയുടെ റിലീസ്.

ആനിമേഷൻ ചിത്രങ്ങളിൽ ടോയ് സ്റ്റോറി 4ൽ ആണ് പ്രതീക്ഷ. ഓസ്കർ പുരസ്കാരം നേടിയ ആനിമേഷൻ ചിത്രം ഇൻസൈഡ് ഔട്ടിന്റെ സംവിധായകൻ ജോഷ് കൂലെ ആണ് ഈ സിനിമയും ഒരുക്കുന്നത്. ജൂൺ 21ന് ടോയ് സ്റ്റോറി 4 തീയറ്ററുകളിലെത്തും.

സ്പൈഡർ മാൻ ഫാർ ഫ്രം ഹോം ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ വമ്പൻ. സിനിമയുടെ ട്രെയിലർ ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഇതുവരെ കണ്ട സ്പൈഡർ മാൻ ചിത്രങ്ങളിൽ നിന്നും എന്ത് പുതുമയാണ് പുതിയ ചിത്രം നൽകുക എന്ന് കാത്തിരുന്ന് തന്നെ കാണണം. ഐ ടി 2 ആണ് വിജയ പ്രതീക്ഷയിലുള്ള മറ്റൊരു ഹോളിവുഡ് ചിത്രം. സെപ്തംബർ ആറിനാണ് സിനിമയുടെ റിലീസ്. ടോഡ് ഫിലിപ്സ് ഒരുക്കുന്ന ജോക്കറും 2019ലുണ്ട്. ഒക്ടോബർ 4ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Related Tags :
Similar Posts