< Back
Entertainment
പൊട്ടിച്ചിരിപ്പിക്കാൻ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു   
Entertainment

പൊട്ടിച്ചിരിപ്പിക്കാൻ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു   

Web Desk
|
26 Dec 2018 10:20 AM IST

യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പൊട്ടിച്ചിരിയുടെ സദ്യയൊരുക്കി തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു. യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ചര്‍ച്ചയായത്. പ്രേംനസീറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ പേരായി ഉപയോഗിച്ചത്. പോസ്റ്ററില്‍ നസീറിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നതായാണ് റിപ്പോര്‍ട്ട്. അനുവാദമില്ലാതെ പ്രേംനസീറിന്റെ ഫോട്ടോകൾ സിനിമാ പോസ്റ്ററുകളിലും ഹോർഡിങ്‌സുകളിലും സോഷ്യൽ മീഡിയകളിലും പരസ്യത്തിനായി വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് പരാതിയുമായി പ്രേംനസീറിന്റെ കുടുംബാംഗങ്ങളും മറ്റും രംഗത്തെത്തിയത്.

അർജുൻ,ഭഗത്,ബൈജു,സുധിർ കരമന,ദേവികനമ്പ്യാർ, ആര്യ, സീമ.ജി.നായർ,കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്,സജിമോൻ പാറയിൽ,സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ഫോട്ടോയുടെ നടുവിലായാണ് പ്രേംനസീറിന്റെ ഫോട്ടോ വലിയ സൈസിൽ ഉപയോഗിച്ചിരിക്കുന്നത്. സ്പാറയിൽ ക്രീയേഷന്‍സിന്റെ ബാനറിൽ ഡോ. സജിമോൻ പാറയിൽ ആപ്പിൾ സിനിമയുമായി ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സുജന്‍ ആരോമലാണ്.

Related Tags :
Similar Posts